al
പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശങ്ങൾ അയച്ചു.

പുത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ ജനത ഒ. ബി. സി മോർച്ച കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശംസ കാർഡുകൾ അയച്ചു. ഒ.ബി.സി മോർച്ച കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ബിനോദ് മണികണ്ഠൻ അദ്ധ്യക്ഷനായി. ബി.ജെ.പി കുന്നത്തൂർ മണ്ഡലം ജനറൽസെക്രട്ടറി സന്തോഷ് ചിറ്റേടം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മധുകുമാർ മീഡിയ സെൽ കൺവീനർ ശ്രീനിവാസൻ, ഒ.ബി.സി മോർച്ച പവിത്രേശ്വരം ജനറൽ സെക്രട്ടറി ജലജൻ മാറനാട്, ബി.ജെ.പി പവിത്രേശ്വരം പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് കൈതക്കോട്, പ്രവീൺ അമ്പനാട്ട്, മനോജ് തുടങ്ങിയവർ സംസാരിച്ചു.