kmml-
സംഘപരിവാറിന്റെ നേതൃത്വത്തിൽ കെ.എം.എം.എൽ ഫാക്ടറിക്ക് മുന്നിൽ നടത്തിയ സമരം ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ്‌ കെ. സോമൻ ഉദ്ഘാടനം ചെയ്യുന്നു.

ചവറ : കെ. എം. എം. എൽ ഫാക്ടറിയിൽ കരാർ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് പാസ് അനുവദിക്കുന്നതിൽ ബി.ജെ.പി അനുബന്ധ പ്രസ്ഥാനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തിൽ കമ്പനിപടിക്കൽ ഉപരോധവും പൊതുയോഗവും നടത്തി. ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ്‌ കെ. സോമൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ചേനങ്കര അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സമര സമിതി കൺവീനർ വെറ്റമുക്ക് സോമൻ സ്വാഗതം പറഞ്ഞു. അനിൽകുമാർ, മാമ്പുഴ ശ്രീകുമാർ, എം. എസ്. ശ്രീകുമാർ, തേവലക്കര രാജീവ്‌, ജി. ജയറാം, എൻ. രാജൻ, പന്മന അരുൺ, പന്മന കണ്ണൻ എന്നിവർ സംസാരിച്ചു. ചേനങ്കര ഹരി, നന്ദകുമാർ, എം. കെ ജയകൃഷ്ണൻ, ആർ. മുരളീധരൻ, സി. രഞ്ജിത്, വി. സുഭാഷ്, സുനിൽരെത്തൻ എന്നിവർ നേതൃത്വം നൽകി.