കൊല്ലം: മൺമറഞ്ഞ സാഹിത്യ പ്രവർത്തകരുടെ സ്മരണയ്ക്കായി തപസ്യ ഏർപ്പെടുത്തിയ സാഹിത്യ എൻഡോവ്മെന്റുകൾ 10ന് രാവിലെ 10 ന് പ്രസ് ക്ലബ്ബിൽ നടക്കുന്ന സമ്മേളനത്തിൽ വിതരണം ചെയ്യും. ചടങ്ങ് ശബരിമല മുൻ മേൽശാന്തി എൻ. ബാലമുരളി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ് രാജൻ ബാബു അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ജോയിക്കുട്ടി പാലത്തുങ്കൽ, പ്രൊഫ. ജി. സോമനാഥൻ, ചവറ എം.ഗോപാലകൃഷ്ണൻ, പത്മരാജു തുഷാരം എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റുകൾ വീണ പി.നായർ, മണി കെ.ചെന്താപ്പൂര്, ഡോ. വി.എസ്. രാധാകൃഷ്ണൻ, പസ്.എസ്. പ്രദീപ് എന്നിവർക്ക് ചലച്ചിത്ര സംവിധായകൻ എം.ജി.പത്മകുമാർ സമ്മാനിക്കും. കൊച്ചുണ്ണി എന്ന ബാലനോവലിന്റെ പ്രകാശനവും നടക്കും. അഡ്വ. വെളിയം കെ.എസ്. രാജീവ്, ആർ. അജയകുമാർ, രവികുമാർ ചേരിയിൽ, അനിൽ കല്ലട തുടങ്ങിയവർ സംസാരിക്കും.