പത്തനാപുരം : അഖില കേരള വിശ്വകർമ്മ മഹാസഭ പട്ടാഴി കിഴക്കേക്കരപ്പുറം ദേവിവിലാസം ശാഖയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭാഗ്യലക്ഷ്മി, ശരത്,
ദേവിക, നീരജ ,അതുല്യ ദാസ് , പാർവതി എന്നി വിദ്യാർത്ഥികളെ അനുമോദിച്ചു. ശാഖ മന്ദിരത്തിൽ നടന്ന പൊതുയോഗത്തിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി. ഗോപിനാഥ്,
ജി .തുളസീധരൻ ആചാരി, സെക്രട്ടറി കെ. വാസുദേവൻ, ദണ്ഡപാണി ആചാരി, പൊന്നമ്മ , കെ. സി. രാധാകൃഷ്ണൻ ,കെ .സതീഷ് , കെ. ആർ .പ്രസാദ്, രാജപ്പൻ , വിശ്വനാഥൻ ആചാരി എന്നിവർ പങ്കെടുത്തു. തുടർന്ന് ബയോഡേറ്റ ബുക്ക് പ്രകാശന കർമ്മം നരിക്കൽ ഭാസി നിർവഹിച്ചു.