മുളവന: പേരയം ഷീജാഭവനിൽ വിശ്വംഭരൻ (89, റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. സംസ്കാരം നടത്തി. ശബരിമല തീർത്ഥാടകരുമായി വന്ന കെ.എസ്.ആർ.ടി.സി ബസ് ഇറക്കത്ത് വച്ച് ബ്രേക്ക് നഷ്ടപ്പെടുകയും സമയോചിതമായ ഇടപെടൽ മൂലം നിരവധി പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്തതിന് കെ.എസ്.ആർ.ടി.സിയുടെ ഗുഡ് സർവ്വീസ് എൻട്രി കിട്ടിയിട്ടുണ്ട്. ഭാര്യ: ശാരദ. മക്കൾ: ഷാജി കുമാർ, ജയകുമാർ, ഷീജാകുമാരി. മരുമക്കൾ: അജിതാകുമാരി, സിന്ധു, ജയപ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.