xl
ഐ.സി.ഡി.എസിന്റെ നാൽപ്പത്തിയാറാം വാർഷികത്തോടനുബന്ധിച്ച് തഴവ ഗ്രാമ പഞ്ചായത്ത് ഡിവിഷനിലെ അങ്കണവാടി അദ്ധ്യാപകരെയും ഉദ്യോഗസ്ഥരെയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ആദരിക്കുന്നു

തഴവ: ഐ.സി.ഡി.എസിന്റെ നാൽപ്പത്തിയാറാം വാർഷികത്തൊടനുബന്ധിച്ച് തഴവ ഗ്രാമ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്ന അങ്കണവാടി അദ്ധ്യാപകരെയും ഉദ്യോഗസ്ഥരെയും ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എസ്. ശ്രീലത, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.സദാശിവൻ, മധു മാവോലിൽ,സുധീർ കാരിക്കൽ, ബിജു, സുജ, നിസ , റമിജിയസ്, ഷീബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.