ശാസ്താംകോട്ട: ലഖിംപൂരിൽ കൊല ചെയ്യപ്പെട്ട കർഷകരുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് തടവിലാക്കിയ ഉത്തർപ്രദേശ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ .ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷീജ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.സരസ്വതിഅമ്മ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ സുജാത രാധാകൃഷ്ണൻ , ശാന്തകുമാരി, ജയശ്രീ പവിത്രേശ്വരം, വസന്ത വിജയൻ നേതാക്കളായ രതി വിജയൻ ,പി. ചിത്രലേഖ, ലത രവി, ആശ രമേശ്, ഗംഗാദേവി, ഷൈനി .പി .രാജു, ഷീജ ഭാസ്ക്കർ, ശിവപ്രഭ തുടങ്ങിയവർ പ്രസംഗിച്ചു.