പോരുവഴി : കുന്നത്തൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.പി.സി.സി യുടെ ആഹ്വാനം അനുസരിച്ച് സർക്കാരിന്റെ മരം കൊള്ളയ്ക്കെതിരെ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ഫലവൃക്ഷ തൈ നടുന്നതിന്റെ മണ്ഡലംതല ഉദ്ഘാടനം തുരുത്തിക്കര 59-ാം ബൂത്ത് പള്ളിമുക്കിൽ ബ്ലോക്ക് കാേൺഗ്രസ് പ്രസിഡന്റ് കെ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാർ അദ്ധ്യക്ഷനായി. കുന്നത്തൂർ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. റെജി കുര്യൻ, തെങ്ങും തുണ്ടിൽ രാധാകൃഷ്ണപിള്ള , പി .ഒ. തോമസ്, ചെല്ലപ്പൻ ഇരവി , എസ്.സാംകുട്ടി, ഹരി കുമാർ പുത്തനമ്പലം, വാസുദേവൻ പിള്ള , സുന്ദരേശൻ , രാമകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.