photo
എൻ.സി.പി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ ജനറൽ സെക്രട്ടറി ബി.ബൈജു ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: വൈദ്യുതി നിലയങ്ങൾ സ്വകാര്യവത്ക്കരിക്കാനുള്ള നടപടികൾ അവസാനിപ്പിക്കുക, പാചക വാതകത്തിന്റെ വിലവർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.സി.പി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പോസ്റ്റോഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സമരം എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി ബി.ബൈജു ഉദ്ഘാടനം ചെയ്തു. വി.ചന്ദ്രൻ അദ്ധ്യക്ഷനായി. ലാൽജി പ്രസാദ്, സക്കീർ കരുമ്പാലിൽ, പരിനു, കെ.എം.സലിം, നൗഫൽ, സുരേഷ് കൊട്ട്കാട്, നെടുങ്ങോട്ട് വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.