vilav-
വിളക്കുടി കൃഷിഭവൻ്റെയും പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ കുന്നിക്കോട് എക്സൈസ് ഓഫീസിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അദബിയാ നാസറുദ്ദീൻ നിർവ്വഹിക്കുന്നു

കുന്നിക്കോട് : വിളക്കുടി കൃഷിഭവന്റെയും പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ കുന്നിക്കോട് എക്സൈസ് ഓഫീസിൽ പച്ചക്കറി കൃഷി ആരംഭിച്ചു. സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് നടത്തി വരുന്ന പച്ചക്കറി കൃഷി പദ്ധതി പ്രകാരമാണ് കൃഷി വകുപ്പ് 50 ഗ്രോ ബാഗുകളും പച്ചക്കറി തൈകളും നൽകിയത്. തക്കാളി, പച്ചമുളക്, വഴുതന, ചീര, വെണ്ട, പവൽ, കോവൽ തുടങ്ങിയവയുടെ തൈകളാണ് നൽകിയത്. പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയാ നാസറുദ്ദീൻ നിർവഹിച്ചു. പത്തനാപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു, റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജ്, വിളക്കുടി കൃഷി ഓഫീസർ അഞ്ജു ജോർജ്, അസി. ഓഫീസർ എസ്.സിതാര , വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ആർ.ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.