പുനലൂ‌ർ: ശ്രീസത്യസായി സേവ സംഘടന അഖിലേന്ത്യ ട്രൈബൽ വികസന പദ്ധതിയുടെ ഭാഗമായി 11ലക്ഷം രൂപ ചെലവഴിച്ച് പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം നാളെ ഉച്ചക്ക് 2ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും.സംഘടന സംസ്ഥാന പ്രസിഡന്റ് മനോജ് മാധവൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ജി.രാജീവൻ,കോ-ഓഡിനേറ്റർ സജ്ഞയ് വി.നാഥ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .