viswa-
വിശ്വകർമ്മ വേദപഠന കേന്ദ്രം ആശ്രാമത്ത് സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവം സംസ്ഥാന ജനറൽ സെക്രട്ടറി പി. വിജയബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം ആശ്രാമം വിശ്വകർമ്മ പരമേശ്വര ക്ഷേത്രത്തിൽ മഹാനവമിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. വിശ്വകർമ്മ വേദപഠന കേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി പി. വിജയബാബു ഉദ്ഘാടനം നിർവഹിച്ചു.

സംഗീത സംവിധായകനും കവിയുമായ ആറ്റൂർ ശരച്ചന്ദ്രൻ രചിച്ച് ചിട്ടപ്പെടുത്തിയ ഒൻപത് ദേവീസ്തുതികൾ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന സംഗീതോത്സവത്തിൽ അവതരിപ്പിക്കും. ആദ്യദിനത്തിൽ കല്യാണി രാഗ ആദിചൗക്ക താളത്തിൽ സ്വരപ്പെടുത്തിയ 'ഗൗരവർണ മനോഹാരി' എന്ന കൃതിയിലൂടെ നവരാത്രി സംഗീതോത്സവം ആരംഭിച്ചു.

ദേവീമാഹാത്മ്യ സമ്മേളനത്തിൽ ആശ്രാമം സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ആറ്റൂർ ശരച്ചന്ദ്രൻ, രാമചന്ദ്രൻ കടകംപള്ളി, പദ്മനാഭ എസ്. കർമ്മ, പാർത്ഥൻ എസ്. കർമ്മ എന്നിവർ ഗാനാർച്ചനയിൽ പങ്കെടുത്തു.