photo
പുനലൂർ-മടത്തറ മലയോര ഹൈവേയിലെ കരവാളൂർ പിറക്കലിൽ പാതയോരം ഇടിഞ്ഞിറങ്ങിയ സംഭവത്തിൽ കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച ഉപരോധ സമരം മുൻ എം.എൽ.എ പുനലൂർ മധു ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: പുനലൂർ-മടത്തറ മലയോര ഹൈവേയുടെ അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്നാണ് കരവാളൂരിലെ പിറയ്ക്കലിൽ പാതയോരം ഇടിഞ്ഞതെന്നും അതിന്റെ കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പാത ഉപരോധിച്ചു. മുൻ എം.എൽ.എ പുനലൂർ മധു ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ശശിധരൻ, എസ്.ഇ.സജ്ഞയ്ഖാൻ, ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ മുരളി, ആർ.അജയകുമാർ, ലതിക,കെ.കനകമ്മ, എ.എ.ബഷീർ,സജ്ഞു ബുഖാരി തുടങ്ങിയവർ സംസാരിച്ചു.