കൊല്ലം: കൊല്ലം ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ 11ന് നടത്തുന്ന ലോക മാനസികാരോഗ്യ ദിനാചരണവും ബോധവത്കരണവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടിയിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിക്കും. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.വി. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. പത്തനാപുരം താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ചെയർമാൻ എ. അബ്ദുൾ ജലീൽ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പ്രസൂൺ മോഹൻ, ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് യു. കൃഷ്ണനുണ്ണി എന്നിവർ സംസാരിക്കും. ജില്ലാ നിയമസേവന അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ സി.ആർ. ബിജുകുമാർ സ്വാഗതവും ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് നന്ദിയും പറയും. മെന്റലിസ്റ്റ് അക്ഷയ് ഓവൻ നടത്തുന്ന മാനസികോല്ലാസ മെന്റലിസം പരിപാടിയും ചേർന്നാട്ടം, അകംപുറം എന്നീ ടെലിഫിലിമുകളുടെ പ്രദർശനവും ഇതോടൊപ്പം നടക്കും.