പൻമന: ഗ്രാമപഞ്ചായത്തിന് ഒ.ഡി. എഫ് പ്ലസ് പദവി ലഭിച്ചതിനൊപ്പം കൊല്ലം ജില്ലയിലെ മോഡൽ പഞ്ചായത്തായും തിരഞ്ഞെടുത്തു. ശുചിത്വ മിഷൻ ശുപാർശ ചെയ്ത മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയതും ഹരി തകർമ്മസേനയുടെ മികച്ച പ്രവർത്തനവും പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിന് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതു അദ്ധ്യക്ഷനായി. പ്രസിഡന്റ് ഷമി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും മികച്ച പ്രവർത്തനം നടത്തിയ ഹരി തകർമ്മസേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു. പഞ്ചായത്തംഗങ്ങളായ ഷീല യൂസഫ് കുഞ്ഞ്, പൻമന ബാലകൃഷ്ണൻ, രാജീവ് കുഞ്ഞു മണി , നൗഫൽ, അമ്പിളി , സുകന്യ , ശ്രീകല, ഉഷ , അനീസ , ഷംന, പഞ്ചായത്ത് സെക്രട്ടറി രേഖ , ബീനബീഗം, വൃന്ദ സ്മൃത്യ എന്നിവർ പ്രസംഗിച്ചു.