എഴുകോൺ: എഴുകോൺ പഞ്ചായത്തിന്റെ പ്രൗഡ് എഴുകോൺ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ പരിധിയിലുള്ള 2019-20, 2020-21 അദ്ധ്യാപന വർഷങ്ങളിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി, പ്ലസ്ടു (കേരള, സി. ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ചവർക്കും കലാ, കായിക, സാമൂഹിക, സാംസ്കാരിക, ഔദ്യോഗിക മേഖലകളിൽ മികവ് തെളിയിച്ചവർക്കും മെരിറ്റ് അവാർഡ് നൽകുന്നു. അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ കമ്പ്യൂട്ടർ പകർപ്പും മേൽവിലാസം തെളിയിക്കുന്ന രേഖകളും 16 ന് മുൻപായി അതത് വാർഡ് മെമ്പർമാരെയോ പഞ്ചായത്തിൽ നേരിട്ടോ proudekngp@gmail.com എന്ന ഇമെയിൽ ഐഡി വഴിയോ അപേക്ഷിക്കണം.