navarathri

കൊല്ലം: ആർട്ട്‌ ഒഫ്‌ ലിവിംഗ് കേരളയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങൾ ഓൺലൈനിലൂടെ സംഘടിപ്പിക്കും. മേഖലാടിസ്ഥാനത്തിലാണ് ഇത്തവണ നവരാത്രി ദുർഗാഹോമം നടക്കുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന മേഖലയിലെ ഹോമം നാളെ രാവിലെ ആരംഭിക്കും. 15 വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 7.45 വരെ ഗുരുപൂജ, ലളിതാസഹസ്രനാമ പാരായണം, ദേവീകവചം, ദേവീമാഹാത്മ്യ ജ്ഞാനം, മംഗളാരതി എന്നിവയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447103182.