sndp
എസ്.എൻ.ഡി.പി.യോഗം കടയ്ക്കൽ യൂണിയനിൽ നിന്നുള്ള യോഗനാദം വാർഷിക വരിസംഖ്യയുടെ ചെക്ക് യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് , യൂണിയൻ പ്രസിഡന്റ് ഡി .ചന്ദ്രബോസ് എന്നിവർ ചേർന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറുന്നു

കടയ്ക്കൽ : എസ്‌. എൻ. ഡി. പി.യോഗം മുഖ പത്രമായ യോഗനാദം മെഗാ കാമ്പയിന്റെ ഭാഗമായി കടയ്ക്കൽ യൂണിയൻ വാർഷിക വരിസംഖ്യയായി 106000 രൂപ കൈമാറി. യൂണിയൻ ഭാരവാഹികൾ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങര വീട്ടിലെത്തിയാണ് തുക കൈമാറിയത്. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ്, വൈസ് പ്രസിഡന്റ്‌ കെ. പ്രേം രാജ് എന്നിവർ പങ്കെടുത്തു.