പത്തനാപുരം: ഐ .സി .ഡി .എസിന്റെ 46-ാം വാർഷികത്തിന്റെ ഭാഗമായി പ്രദർശനമേള ആരംഭിച്ചു. സാമൂഹിക ക്ഷേമവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംയോജിത ശിശുവികസന സേവനപദ്ധതിയാണ് ഐ. സി .ഡി .എസ് പ്രദർശനമേള പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ .വൈ .സുനറ്റ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് നസീമ ഷാജഹാൻ,സ്ഥിരം സമിതി അദ്ധ്യക്ഷരായ എ. ബി. അൻസാർ,ബൽക്കീസ് ബീഗം,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. എസ്. നിവാസ്,സലൂജ ദിലീപ്,ഐഷാ ഷാജഹാൻ, ഫാറൂഖ് മുഹമ്മദ്, പ്രിൻസി ജിജി, തൌസിയ മുഹമ്മദ്, അർഷാ മോൾ, അനിതാ കുമാരി, മണി സോമൻ, സി. ഡി .പി .ഓ കൃഷ്ണ,ഐ. സി .ഡി .എസ് സൂപ്പർ വൈസർ സന്ധ്യ, റഹിയാനത്ത് എന്നിവർ സംസാരിച്ചു.