ശാസ്താംകോട്ട: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഏകദിന പരിശീലനം നടന്നു. സഹകരണ സംഘം പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി, ജീവനക്കാർ എന്നിവർക്കാണ് പരിശീലനം നടത്തിയത്. ശാസ്താംകോട്ട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിശീലനപരിപാടി ടി. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അസിസ്റ്റന്റ് രജിസ്ട്രാർ രാജ സിംഹൻ പിള്ള , ബി. ഹരികുമാർ, എസ്. ലീല, പ്രിയദർശിനി , കേശവ ചന്ദ്രൻ നായർ ,അസിസ്റ്റന്റ് ഡയറക്ടർ ജെ. ശോഭന എന്നിവർ സംസാരിച്ചു. കണ്ണൂർ ഐ. സി. എം ട്രെയിനിംഗ് ഫാക്കൽറ്റിയുമായ സി. വി.വിനോദ് കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.