പോരുവഴി: ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂമോ കോക്കൽ കോൺജുഗെറ്റ് വാക്സിൻ കുത്തിവെയ്പ് ശൂരനാട് സി.എച്ച്.സിയിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻഫർ ഷാഫി ഉദ്ഘാടനം ചെയ്തു. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് .ശ്രീകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനൽ, മിനി സുദർശൻ, ശ്രീലക്ഷ്മി, ജെ.പി എച്ച്.എൻ ഗീത, വത്സല, എന്നിവർ പങ്കെടുത്തു.