കരുനാഗപ്പള്ളി :തൊടിയൂർ മാലുമേൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവാഹയജ്ഞം ക്ഷേത്ര മേൽശാന്തി അനിൽ കുമാർ നമ്പൂതിരി ഭദ്ര ദീപം തെളിച്ച് തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അന്നദാനം ഒഴിവാക്കി . ദേവീ ഭാഗവത പാരായണവും ക്ഷേത്രത്തിലെ പ്രത്യേക പൂജകളും നടക്കും. പൂജവെയ്പ് 13 ന് വൈകിട്ട് 5 മണി മുതലും വിദ്യാരംഭം 15ന് രാവിലെ 7.20 നും നടക്കുമെന്ന് ദേവസ്വം സെക്രട്ടറി വി.വിശ്വംഭരൻ അറിയിച്ചു.