ഓടനാവട്ടം : കേരള ക്ഷേത്ര സംരക്ഷണസമിതി വെളിയം ശാഖായുടെ ആഭിമുഖ്യത്തിൽ കെ. കേളപ്പന്റെ 50-ാം സ്മൃതി ദിനം ആചരിച്ചു. താലൂക്ക് പ്രസിഡന്റ് ജി.വാസുപിള്ള ഉദ്‌ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഡോ. ഉണ്ണിപ്പിള്ള അദ്ധ്യക്ഷനായി. ബി.ജെ.പി മേഖലാ പ്രസിഡന്റ് സുധാകരൻ പരുത്തിയിറ മുഖ്യ പ്രസംഗം നടത്തി. സെക്രട്ടറി മുരളീധരൻ, രക്ഷാധികാരി ബാലകൃഷ്ണപിള്ള കുളത്തുംകരോട്ടു, മാവിള മുരളി, ഗോപാലകൃഷ്ണൻനായർ, വിനയകുമാരി, മഞ്ചുവേണു തുടങ്ങിയവർ പങ്കെടുത്തു.