ചാത്തന്നൂർ: കുളമട - പള്ളിക്കൽ റോഡിൽ എള്ളുവിള സ്​കൂളിന് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ 11 മുതൽ 18 വരെ കുളമട - വേളമാനൂർ ഭാഗത്തേക്ക്​ പോകേണ്ട വാഹനങ്ങൾ എള്ളുവിള തിരിഞ്ഞ്​ പുലിക്കുഴി ജംഗ്​ഷൻ, വേളമാനൂർ ഹൈസ്​കൂൾ ജംഗ്​ഷൻ വഴിയും, വേളമാനൂർ ഭാഗത്ത് നിന്ന് പാരിപ്പള്ളി - കുളമടയിലേക്ക്​ വരുന്ന വാഹനങ്ങൾ വേളമാനൂർ തിരിഞ്ഞ്​ നെട്ടയം - കാട്ടുപുതുശേരി വഴിയും പോകേണ്ടതാണെന്ന്​ പി.ഡബ്ല്യു.ഡി അസി. എൻജിനിയർ അറിയിച്ചു.