ചവറ : ഇന്നർ വീൽ ക്ലബ് ഒഫ് ചവറ മിനറൽ കോസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചവറ കുടുബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെയും സ്റ്റാഫിനെയും ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് ലളിത മോഹൻ ഡോക്ടർമാരെ പൊന്നാട അണിയിച്ചും മറ്റ് ജീവനക്കാരെ പ്രോത്സാഹന സമ്മാനങ്ങൾ നൽകിയുമാണ് ആദരിച്ചത്. ചടങ്ങളിൽ സെക്രട്ടറി ലേജു പ്രവീൺ, ശോഭാ രാജൻ ബാബു എന്നിവർ പങ്കെടുത്തു.