photo
ഇഞ്ചക്കാട് തേവർകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവാഹ യജ്ഞം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ഇഞ്ചക്കാട് തേവർകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവാഹ യജ്ഞത്തിന് തുടക്കമായി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. കൈനകരി രമേശന്റെ നേതൃത്വത്തിലാണ് യജ്ഞം നടക്കുന്നത്. ചൂരക്കോട് ഉണ്ണികൃഷ്ണൻ, എലിക്കാട്ടൂർ രാജേഷ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ദിനേഷ് മംഗലശേരി അദ്ധ്യക്ഷനായി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.ഹരികുമാർ , പി.രാജ ഗോപാൽ, ഭരണസമിതി സെക്രട്ടറി ജി.കൃഷ്ണകുമാർ,സന്തോഷ് കുമാർ, രതീഷ് കുമാർ, അനിത കുമാരി, പി.ആർ. ജയശ്രീ, പി.എസ്.ബിന്ദു, ,സി.ജി.രഘുനാഥ്, മോഹനൻ പോറ്റി,ഗോപിനാഥൻ പിള്ള, ഡി.വിമൽ. ബിനു, അജിത്ത്, അപ്പുക്കുട്ടൻ പിള്ള,വിജയധരൻ പിള്ള, അഭിജിത്ത് പോറ്റി എന്നിവർ പങ്കെടുത്തു. ദിവസവും പാരായണം, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവയും വിവിധ ദിനങ്ങളിലായി ഉണ്ണിയൂട്ട്, കുമാരി പൂജ, നവഗ്രഹപൂജ,ഗായത്രീഹോമം , ധാരാ ഹോമം എന്നിവ നടക്കും.