കരുനാഗപ്പള്ളി: പന്മന ആശ്രമത്തിലെ മഹാസമാധി പീഠത്തിൽ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി . ലളിത സഹസ്രനാമം, ദേവീ ഭാഗവതം, ദേവീമാഹാത്മ്യം പരായണം എന്നിവ 13 ന് സമാപിക്കും. തുടർന്ന് പൂജവെയ്പ്പ്, മഹാനവമി ദിനമായ 14ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. ഭക്തജനങ്ങൾക്ക് ഹോമാഗ്നിയിൽ ഹവിസ് സമർപ്പിക്കുന്നതിന് അവസരം ഒരുക്കും. 15ന് 5.30ന് പൂജയെടുപ്പ് , മഹാസമാധിയിൽ വിദ്യാരംഭ ചടങ്ങുകൾക്ക് മഠാധിപതി സ്വാമി പ്രണവാനന്ദ തീർത്ഥപാദർ, സ്വാമി നിത്യ സ്വരൂപാനന്ദ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിയ്ക്കും . 9 ന് ത്രിപുര സുന്ദരി പ്രസാദ പൊങ്കാല, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ കാരിമാത്ര ഗുരുപാദം തന്ത്രപീഠത്തിലെ ഡോ.ഗിരീഷ് മേക്കാടിന്റെ കാർമ്മികത്വത്തിൽ കരിമാത്ര സുശാന്ത്, താമരമഠം നാരായണൻ നമ്പൂതിരി , ഓലകെട്ടി മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ നവരാത്രി പൂജകളും ഉണ്ടായിരിക്കും.