കൊല്ലം: പുത്തൂർ ചന്തയുടെ ഹൈടെക് വികസന പദ്ധതികൾക്ക് ഉടൻ തുടക്കമിടും. ഇന്ന് പുത്തൂരിൽ ഇതിന്റെ ആലോചനാ യോഗം ചേരും. മന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും തൊഴിലാളി പ്രവർത്തകരുമടക്കം പങ്കെടുക്കും. കിഫ്ബിയിൽ നിന്ന് 2.56 കോടി രൂപയാണ് പുത്തൂർ ചന്തയ്ക്കായി അനുവദിച്ചത്. ഇരുപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. തീരദേശ വികസന കോർ‌പ്പറേഷനാണ് പദ്ധതിയുടെ നിർവഹണ ചുമതല.

പദ്ധതികൾ

1. മലിനജലം സംസ്കരിച്ച് ശുദ്ധീകരിക്കുന്ന പ്ളാന്റ്

2.ഖരമാലിന്യ സംസ്കരണ പ്ളാന്റ്

3.ഖരമാലിന്യ പ്ളാന്റിൽ നിന്ന് ചന്തയിലേക്കാവശ്യമായ വൈദ്യുതി ഉത്പാദനം.

4.ശുദ്ധജല സംവിധാനങ്ങൾ

5.ഇരുചക്ര വാഹന പാർക്കിംഗ് സൗകര്യം

6. 27 മത്സ്യ വില്പന കൗണ്ടറുകൾ

7.19 കടമുറികൾ

8.ഒരു കോഴിയിറച്ചി കൗണ്ടർ

9. ഒരു മാട്ടിറച്ചി കൗണ്ടർ

10. ഫ്രീസർ കം പ്രിപ്പറേഷൻ റൂം

11.സ്ത്രീകൾക്കും പുരുഷൻമാർക്കും 2 വീതം ടൊയ്ലറ്റുകൾ

12.ജനറൽ കൗണ്ടർ