കൊട്ടാരക്കര: കുളക്കട ഗ്രാമ പഞ്ചായത്ത് ഐ.സി.ഡി.എസ് വാർഷികവും പ്രദർശനവും പൂവറ്റൂർ ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻപൂവറ്റൂർ, എ.അജി, സജി കടുക്കാല, മഞ്ചു,ബീന, ഷീല,ഗീത, സാലി റെജി, ശ്രീജ എന്നിവർ സംസാരിച്ചു. ജയകുമാരി, രാഗി, ഐ.സി.ഡി.എസ് വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രദ‌ർശനത്തിന് നേതൃത്വം നൽകി.