പുനലൂർ: ശബരിമലയുടെ കവാടമായ പുനലൂർ വരെ ശബരി റെയിൽ പാത രണ്ടാം ഘട്ടത്തിൽ നീട്ടണമെന്ന് പി.എസ്.സുപാൽ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് ഇന്നലെ നിയമസഭയിൽ നടന്ന ചോദ്യോത്തര വേളയിലാണ് സുപാൽ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ നിലവിൽ ശബരി റെയിൽ പാതയുടെ എസ്റ്റിമേറ്റ് ആയിക്കഴിഞ്ഞെന്നും ഇനി റിവേഴ്സ് എസ്റ്റിമേറ്റ് എടുക്കാനുളള നടപടികളാണ്ശേഷിക്കുന്നതെന്നും റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുൽ റഹിമാൻ എം.എൽ.എയെ അറിയിച്ചു.തുടർന്ന് ശബരി പതയുടെ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്ന സംസ്ഥാന സർക്കാരായതുകൊണ്ട് രണ്ടാം ഘട്ടത്തിൽ പാത പുനലൂർ വരെ നീട്ടാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.