cpm

കൊല്ലം: കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റതുമായി ബന്ധപ്പെട്ട്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ രണ്ടുപേരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്തി. നാലുപേരെ താക്കീത് ചെയ്തു.

കരുനാഗപ്പള്ളിയിൽ സി.പി.ഐ സ്ഥാനാർത്ഥി ആർ. രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്ന പി.ആർ. വസന്തൻ, കുണ്ടറയിൽ മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്ന എൻ.എസ്. പ്രസന്നകുമാർ എന്നിവരെയാണ് തരംതാഴ്ത്തിയത്. കരുനാഗപ്പള്ളിയിലെ പരാജയത്തിൽ ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, കുണ്ടറയിലെ പരാജയത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവുമായ ബി. തുളസീധരക്കുറുപ്പ്, കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ എന്നിവരെയാണ് താക്കീത് ചെയ്തത്. ജില്ലാ കമ്മിറ്റി യോഗത്തിൽ തുടർച്ചയായി പങ്കെടുക്കാത്തതിനാൽ കൊട്ടിയത്ത് നിന്നുളള ഏരിയ കമ്മിറ്റി അംഗം ആർ. ബിജുവിനെയും താക്കീത് ചെയ്തു. കരുനാഗപ്പള്ളിയിലെ പരാജയത്തിൽ ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവന്റെ വിശദീകരണം തൃപ്തികരമായതിനാൽ നടപടിയിൽ നിന്നു ഒഴിവാക്കി.


കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ എൽ.ഡി.എഫ്.തോൽവി അന്വേഷിക്കാൻ കെ. സോമപ്രസാദ് എം.പി കൺവീനറും സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ, ജില്ല സെക്രട്ടറിയേറ്റ് അംഗം ശങ്കരപിള്ള എന്നിവർ അംഗങ്ങളായും കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം 30ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഏഴ് നേതാക്കളോട് വിശദീകരണം ആവശ്യപ്പെട്ടു. ഇവരുടെ വിശദീകരണം ഇന്നലെ രാവിലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം പരിശോധിച്ചു. ഒരു മണ്ഡലത്തിലെ തന്നെ പല നേതാക്കളുടെയും വിശദീകരണ കുറിപ്പുകളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം വൈകിട്ട് ആറോടെയാണ് നടപടി സംബന്ധിച്ച ധാരണയിലെത്തിയത്. പിന്നീട് ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഒരു മണിക്കൂറിനുള്ളിൽ നടപടി അംഗീകരിച്ച് പിരിഞ്ഞു.

ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറിയേറ്റ് തീരുമാനിച്ച നടപടി വിശദീകരിച്ച ശേഷം അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ട് ഘട്ടമായി കൈ പൊക്കാൻ ആവശ്യപ്പെട്ടു. എതിത്ത് കൈ ഉയർത്തിയവരുടെ വിശദീകരണം കേട്ടെങ്കിലും സെക്രട്ടറിയേറ്റ് തീരുമാനം അംഗീകരിച്ച് പിരിഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ.എൻ. ബാലഗോപാൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.

സെ​ക്ര​ട്ടേ​റി​യേ​റ്റ് ​യോ​ഗ​ത്തി​ൽ​ ​ത​ർ​ക്കം

കൊ​ല്ലം​:​ ​കു​ണ്ട​റ​യി​ലെ​ ​പ​രാ​ജ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ബി.​ ​തു​ള​സീ​ധ​ര​ക്കു​റു​പ്പി​നെ​തി​രെ​ ​ന​ട​പ​ടി​ ​എ​ടു​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ൽ​ ​രൂ​ക്ഷ​മാ​യ​ ​ത​ർ​ക്കം.
ക​ഴി​ഞ്ഞ​മാ​സം​ 30​ന് ​ചേ​ർ​ന്ന​ ​ജി​ല്ലാ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​പ്ര​കാ​രം​ ​നേ​താ​ക്ക​ൾ​ ​ന​ൽ​കി​യ​ ​വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ​ആ​ദ്യം​ ​ച​ർ​ച്ച​ ​ചെ​യ്തു.​ ​ശേ​ഷം​ ​ബി.​ ​തു​ള​സീ​ധ​ര​ക്കു​റു​പ്പ് ​അ​ട​ക്കം​ ​മൂ​ന്ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ളെ​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​യി​ലേ​ക്ക് ​ത​രം​താ​ഴ്ത്താ​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​സു​ദേ​വ​ൻ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ഇ​തി​നെ​തി​രെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​ഒ​രു​വി​ഭാ​ഗം​ ​രം​ഗ​ത്തെ​ത്തി.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ൽ​ ​ചു​മ​ത​ല​ ​ന​ൽ​കി​യ​ ​ശേ​ഷം​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്നാ​യി​രു​ന്നു​ ​വാ​ദം.​ ​ത​ർ​ക്കം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​നി​ന്നു​ള്ള​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളു​ടെ​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​ഈ​ ​യോ​ഗ​ത്തി​ൽ​ ​മ​ന്ത്രി​ ​ജെ.​ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ ​ബി.​ ​തു​ള​സീ​ധ​ര​ക്കു​റു​പ്പി​ന് ​അ​നു​കൂ​ല​മാ​യി​ ​ശ​ക്ത​മാ​യ​ ​നി​ല​പാ​ടെ​ടു​ത്തു.​ ​ഇ​തോ​ടെ​ ​തു​ള​സീ​ധ​ര​ക്കു​റു​പ്പി​ന് ​എ​തി​രാ​യ​ ​ന​ട​പ​ടി​ ​താ​ക്കീ​തി​ൽ​ ​ഒ​തു​ക്കു​ക​യാ​യി​രു​ന്നു.