കൊല്ലം: സിവിൽ സർവീസ് പരീക്ഷയിൽ 250-ാം റാങ്ക് നേടിയ ഡോ. തസ്നി ഷാനവാസിനെ ഡി.വൈ.എഫ്.ഐ വനിതാ കമ്മിറ്റിയായ സമ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന കമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. സമ കൺവീനർ സരിത വിനോദ്, ഡി.വൈ.എഫ്.ഐ ഇരവിപുരം മേഖല ജോയിന്റ് സെക്രട്ടറി ദിവ്യ അഖിൽ, വടക്കേവിള മേഖല വൈസ് പ്രസിഡന്റ് അഹന യു. രാഹുൽ, ശാലി വിമൽ, കൊല്ലം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി ടി.പി. അഭിമന്യു, വടക്കേവിള മേഖല സെക്രട്ടറി അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.