കൊല്ലം: ബ്രേക്ക് ചവിട്ടുന്നതിനിടെ ബൈപ്പാസിൽ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് കടവൂർ സിഗ്നലിന് സമീപമായിരുന്നു അപകടം. കൊല്ലം കൺട്രോൾ റൂമിലെ വാഹനമാണ് മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ഡി.കെ. അനിൽകുമാർ, സി.പി.ഒ പ്രവീൺ എന്നിവർക്ക് നിസാര പരിക്കുണ്ട്. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മഴപെയ്ത് നനഞ്ഞുകിടന്ന റോഡിൽ ബ്രേക്ക് ചെയ്യുന്നതിനിടെ വാഹനം തെന്നി മറിയുകയായിരുന്നു.