ഒാച്ചിറ: തഴവ മഠത്തിൽ ബി.ജെ.എസ്.എം വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച 'എന്റെ കൗമുദി' പദ്ധതി ഉദ്ഘാടനം വയനകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ഗോപിനാഥപിള്ളയും സെക്രട്ടറി ഇന്ദിരയും ചേർന്ന് നിർവഹിച്ചു. പ്രിൻസിപ്പൽ സജ്ജയ് നാഥ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആർ. ബിജു, പി.ടി.എ പ്രസിഡന്റ് ബിജു പാഞ്ചജന്യം, സലിം അമ്പീത്തറ തുടങ്ങിയവർ പങ്കെടുത്തു. വയനകം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയാണ് പത്രം സ്പോൺസർ ചെയ്തത്.