കരുനാഗപ്പള്ളി : യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞുങ്ങളെ ന്യൂമോണിയായിൽ നിന്നും മെനിൻജൈറ്റിസിൽ നിന്നും പ്രതിരോധിക്കുന്ന ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിനേഷൻ തഴവ ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി ആരോഗ്യപ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും വേണ്ടിയുള്ള പരിശീലന പരിപാടിയുടെ തഴവ ഗ്രാപഞ്ചായത്ത് തല ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ.ജാസ്മിൻ നിർവഹിച്ചു. പബ്ലിക് ഹെൽത്ത് നഴ്സ് എസ് .ഹസീനാബീവി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത് തുടങ്ങിയവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശാ വർക്കർമാർ തുടങ്ങിയവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.