പുത്തൂർ: നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ ഐ.സി.ഡി.എസിന്റെ 46-ാം വാർഷികം ആഘോഷിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സത്യഭാമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജലജ സുരേഷ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ.രാജശേഖരൻപിള്ള, ആർ .എസ്. അജിതകുമാരി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ , സി.ഡി.പി.ഒ ലേഖ, അങ്കണവാടി ജീവനക്കാർ സൂപ്പർവൈസർ , തുടങ്ങിയവർ പങ്കെടുത്തു. ചിത്ര പ്രദർശനവും പാചക മത്സരവും ഇതിനോടൊപ്പം സംഘടിപ്പിച്ചു.