കൊട്ടാരക്കര: ഐ.എച്ച്.ആർ.ഡി കോളജ് ഒഫ് എ‌ൻജിനീയറിംഗ് കൊട്ടാരക്കരയിൽ ഡെമോൺസ്ട്രേഷൻ ഇൻ കമ്പ്യൂട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻസ്. അപേക്ഷകർ പ്രായം,യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 13ന് രാവിലെ 10ന് കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0474- 2453300.