കൊട്ടാരക്കര: പെരുങ്കുളം ചെറുകോട്ടുമഠം മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി പൂജ ആരംഭിച്ചു.15ന് വിദ്യാരംഭത്തോടെ സമാപിക്കും. സാധാരണ ചടങ്ങുകൾക്ക് പുറമെ 13ന് രാവിലെ ദുർഗാ പൂജ, പൂജവയ്പ്പ്, 14ന് മഹാനവമി പൂജ, 15ന് രാവിലെ 9ന് മൂകാംബികാ മഹാപൂജ, പൂജയെടുപ്പ്, വിദ്യാരംഭം, ത്രികാല പൂജ, മഹാപൂജ, വിദ്യാരംഭം എന്നിവ നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര കാര്യദർശി തഴവ എസ്.എൻ. പോറ്റി അറിയിച്ചു.