തഴവ: എസ്.എൻ.ഡി.പി യോഗം കുറുങ്ങപ്പള്ളി - കടത്തൂർ 396-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ന് ആദരിക്കും. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എ.സോമരാജൻ വിദ്യാർത്ഥികളെ ആദരിക്കും.