കരുനാഗപ്പള്ളി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ കർഷക സായാഹ്ന സദസ് സംഘടിപ്പിച്ചു. സായഹ്ന സദസ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സുഭാഷ് ബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷാജഹാൻ കാഞ്ഞിരവിള, സംസ്ഥാന ഭാരവാഹികളായ മാരാരിത്തോട്ടം ജനാർദ്ദനൻപിള്ള, മുനമ്പത്ത് ഷിഹാബ്, കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.അജയകുമാർ , ജില്ലാ ജനറൽ സെക്രട്ടറിമാരായ കയ്യാലത്തറ ഹരിദാസ്, കുന്നേൽ രാജേന്ദ്രൻ, നിയോജകമണ്ഡലം- മണ്ഡലം ഭാരവാഹികളായ വി.കെ.രാജേന്ദ്രൻ, പി.സതീശൻ, പി.ബി.ബാബു, സുരേഷ് പനക്കുളങ്ങര, അരവിന്ദൻ ചെറുകര, ബിനി അനിൽ, മായാദേവി, സലാം പുള്ളിയിൽ, രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.