പരവൂർ : കുറുമണ്ടൽ കുഴിക്കരത്താഴം ശ്രീധർമ്മ ശാസ്ത ക്ഷേത്രത്തിൽ നവരാത്രി ഉത്സവം 13, 14, 15 തീയതികളിൽ നടക്കും. 13ന് പൂജവയ്‌പ്പ്, ദേവീഭാഗവത പാരായണം, പുസ്തകപൂജ, 14ന് സരസ്വതിപൂജ, 15ന് പൂജയെടുപ്പ്, വിദ്യാരംഭം. കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജി. ജയസേനൻ കാർമ്മികത്വം വഹിക്കും.