കൊല്ലം: കേന്ദ്ര സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസിന്റെ നിർദ്ദേശപ്രകാരം 31 വരെ ശുചീകരണ യജ്ഞമായി ആചരിക്കും. ഇതിന്റെ ഭാഗമായി കൊല്ലം തുറമുഖവും പരിസരവും കൊല്ലം കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചീകരിക്കുകയും കാട് വെട്ടിത്തെളിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കുകയും ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സൂപ്രണ്ട് റോബിൻ ബേബിയുടെ നേതൃത്വത്തിൽ കനത്ത മഴ അവഗണിച്ചു നടത്തിയ പ്രവർത്തനത്തിൽ പ്രസന്നകുമാർ ,ബാബുരാജ്, വിജയൻ, രാജു, രാജേന്ദ്രൻ, അമ്പിളി എന്നിവർ പങ്കെടുത്തു.