കൊട്ടാരക്കര: കേരള കോൺഗ്രസിന്റെ 57-ാം ജന്മദിനം കേരളാ കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ ആഘോഷിച്ചു. ജന്മദിനാചരണ ചടങ്ങ് പാർട്ടി ജില്ലാ പ്രസിഡന്റ് എ.ഷാജു ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. വി.കെ. വിജയകുമാർ, തങ്ങൾ വാവ, ജേക്കബ് വർഗീസ് വടക്കടത്ത്, ഏലിയാമ്മ , തൃക്കണ്ണമംഗൽ ജോയിക്കുട്ടി ,നെടുവണ്ണൂർ സുനിൽ, മോനച്ചൻ,നീലേശ്വരം ഗോപാലകൃഷ്ണൻ, പെരുങ്കുളം സുരേഷ്, കൃഷ്ണൻകുട്ടി നായർ, കെ.എസ്. രാധാകൃഷ്ണൻ , ആനയം തുളസി, ആർ.രാജീവ്, കരിം, വെൺകുളം മണി, തടത്തിവിള രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.