narayanan-
പ്രതി നാരായണൻ

കുന്നിക്കോട് : ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികനെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പിടവൂർ അരുവിത്തറ നാരായണ വിലാസത്തിൽ നാരായണനെയാണ് അറസ്റ്റ് ചെയ്തത്. 22 വയസുള്ള പെൺകുട്ടിയെ വീടിന്റെ സമീപത്തുള്ള ആളൊഴിഞ്ഞ കവലയിൽ വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പ്രതി ഒളിവിൽ പോയി. ഒളിവിൽ കഴിഞ്ഞിരുന്ന നാരായണനെ കുന്നിക്കോട് എസ്.എച്ച്.ഓ മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐ. വൈശാഖ് കൃഷ്ണൻ, എ.എസ്.ഐ ലാലു, എസ്.സി.പി.ഒ ബാബു എന്നിവരാണ് അറസ്റ്റ് ചെയ്തത്. മുൻകാലങ്ങളിലും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.