പരവൂർ: പൂതക്കുളം അമ്മാരത്ത്മുക്ക് - കൂനംകുളം റോഡിൽ അമ്മാരത്ത് മുക്കിന് സമീപത്ത് അപകട ഭീഷണി സൃഷ്ടിക്കുന്ന കുഴി നികത്താൻ അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ് കൂനംകുളം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഏതാനും മാസം മുൻപ് മാത്രം ടാറിംഗ് പൂർത്തിയാക്കിയ റോഡിലുണ്ടായ മഴക്കെള്ളം കെട്ടിക്കിടക്കുന്നതു മൂലം അപകടങ്ങളും പതിവായി. രാത്രികാലങ്ങളിൽ വരുന്ന ചെറിയവാഹനങ്ങളും ഇരുചക്രവാഹനങ്ങളും കുഴിയിൽ വീഴുന്നു. വളവിനു സമീപത്തുള്ള കുഴിയായതിനാൽ വാഹനങ്ങൾ പെട്ടന്നു വെട്ടിച്ചുമാറ്റാനും കഴിയില്ല. പോളച്ചിറയിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ ക്രഷർ യൂണിറ്റിലേക്ക് പാറയുമായി നിരവധി വലിയ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കുഴി മൂടാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കൂനംകുളം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ആർ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ, സുദർശനൻ, സുരാജ്, സുനി, നിശാന്ത്, ശരത്, രജിത്, ഗോപി എന്നിവർ സംസാരിച്ചു