പോരുവഴി: ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ലോക അദ്ധ്യാപക ദിനത്തിൽ ഫലവൃക്ഷതൈകൾ നൽകി അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള ബഡ് ചെയ്ത പ്ലാവിൻ തൈകൾ നൽകിയാണ് സീഡ് ക്ലബ് അദ്ധ്യാപകരെ ആദരിച്ചത്. പി.ടി.എ പ്രസിഡന്റ് ഡോ.എൻ.സി.അനിൽകുമാർ , സ്കൂൾ എച്ച് .എം ടി. എസ്. വത്സലകുമാരി , ശൂരനാട് രാജേന്ദ്രൻ , ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. സൗമ്യ, സമദ് ,സ്റ്റാഫ് സെക്രട്ടറി കെ.കൃഷ്ണകുമാർ , സരസചന്ദ്രൻപിള്ള , ശിവപ്രസാദ് കുറിപ്പ്, ഗോപാലകൃഷ്ണപിള്ള ,അജയകുമാർ എന്നിവർ സംസാരിച്ചു.