എഴുകോൺ: ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി വരാഘോഷം സമാപിച്ചു. സമാപന സമ്മേളനം താലൂക്ക് ലൈബ്രറി പ്രസിഡന്റ്‌ ജെ. സി. അനിൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ ആർ. സോമൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് നേതൃ സമിതി കൺവീനർ എസ്‌. അശോകൻ, പ്രൊഫ. ജി. സഹദേവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കരീപ്ര പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർ പേഴ്സൺ എസ്‌. എസ്‌. സുവിധ പുസ്തകങ്ങൾ ഏറ്റു വാങ്ങി. സെക്രട്ടറി ആർ. ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്‌. എസ്‌.ശ്യാമകുമാർ നന്ദിയും പറഞ്ഞു. വാരാഘോഷത്തിന്റെ ഭാഗമായി ഇടയ്‌ക്കിടം ഗവ. എൽ.പി.എസ് ശുചീകരണം, വായനശാലയും പരിസരവും ശുചീകരണം, പുസ്തക ബൈൻഡിംഗ് പരിശീലനം, യു.പി വിഭാഗം വായനമത്സര പരിശീലനം, പുസ്തക സമാഹരണം, പുസ്തക സംരക്ഷണം ചിത്രരചനാ മത്സരം, പ്രശ്നോത്തരി തുടങ്ങിയവ നടന്നു.