കൊല്ലം: കല്ലുപാലം പണി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കേരള വ്യാപാര വ്യവസായ സമിതി കൊല്ലം ടൗൺ യൂണിറ്റ് നിവേദനം നൽകി. പ്രസിഡന്റ് പിഞ്ഞാണിക്കട കമാൽ, സെക്രട്ടറി മുഹമ്മദ് യൂസഫ് എന്നിവരുടെ നേത‌്വത്തിലാണ് നിവേദനം സമർപ്പിച്ചത്.