കൊല്ലം : പട്ടത്താനം വനിതാ സംരക്ഷണസമിതിയുട ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ഡോ. തസ്‌നി ഷാനവാസിനെ വീട്ടിലെത്തി ആദരിച്ചു. സമിതി സെക്രട്ടറി വിമലകുമാരി റാങ്ക് ജേതാവിന് മെമന്റോ നൽകി. തുളസി കരുണാകരൻ പൊന്നാട അണിയിച്ചു. ശ്യാമള രാജൻ, രാജശ്രീ ശിവദാസൻ, ഗിരിജ ഷാജി എന്നിവർ
സംസാരിച്ചു. ഡോ. തസ്‌നിയും പിതാവ് റിട്ട. യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ഷാനവാസും നന്ദി പ്രകാശിപ്പിച്ചു.