photo
സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട് ഏരൂർ ഗ്രാമപഞ്ചായത്തിൽ നടന്ന അവലോകന യോഗം പ്രസിഡന്റ് ടി. അജയൻ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഏരൂർ ഗ്രാമപഞ്ചായത്തിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം നടന്നു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻ ജി. അജിത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, പഞ്ചായത്ത് അംഗങ്ങളായ അഞ്ജു അജിമോൾ, ജോൺ വി. രാജ്, ദിവ്യാ ജയചന്ദ്രൻ, എം.ബി.നസീർ , വിഷ്ണു അഖിൽ, സെക്രട്ടറി എ. നൗഷാദ്, ഷൈന, നൂർജഹാൻ, ഡോ. ബിജി ബി. രാജ്, ഏരൂർ എസ്.ഐ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. വരുന്ന രണ്ട് ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും വാർഡ് മെമ്പർ പി.ടി..എ, ആരോഗ്യ പ്രവർത്തകർ , കുടുംബശ്രീ ഭാരവാഹികൾ, പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം നടത്താനും സ്കൂൾ വൃത്തിയാക്കി അണുനശീകരണം നടത്തുന്നതിനും അവലോകന യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും പ്രഥമ അദ്ധ്യാപകർ പി.ടി.എ പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫീസർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.